മറയൂര്‍ (ഇടുക്കി): ( www.truevisionnews.com) വഴിയാത്രക്കാരിയെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ പിടിയിലായി.
മറയൂര്‍ പട്ടിക്കാട് സ്വദേശികളായ ശ്രീക്കുട്ടന്‍ എന്ന വിഘ്‌നേശ്വരന്‍ (30), അരുണ്‍ (30) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. മറയൂര്‍ പുതച്ചിവയലിലാണ് സംഭവം.
.gif)

മറയൂര്‍ ടൗണിലെ വ്യാപാരസ്ഥാപനത്തില്‍ എത്തി വീട്ടിലേക്ക് മടങ്ങുംവഴിയാണ് യുവാക്കള്‍ യുവതിയുടെ സമീപത്തെത്തി ലൈംഗികചുവയോടെ സംസാരിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
സമീപത്തുണ്ടായിരുന്ന നാട്ടുകാരും ബന്ധുക്കളും യുവാക്കളെ തടഞ്ഞുനിര്‍ത്തി മറയൂര്‍ പോലീസില്‍ വിവരമറിയിച്ചു.
പോലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
വിഘ്‌നേശ്വരന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
#sexuallyassault #passerby #attempting #harass #Two #people #arrested
